Ponmudi Yathra
പല തവണ പൊന്മുടിയുടെ അടുത്ത് ആനപ്പാറയിലുള്ള ബന്ധു വീട്ടിൽ വന്നിട്ടും പൊന്മുടി കാണാൻ സാധിക്കാത്തതിന്റെ പരിഭവം ഇത്തവണ കാലാവസ്ഥ തുണച്ചതുകൊണ്ടു കൊതി തീരുവോളം ആസ്വദിച്ചു കണ്ടു . തിരുവനന്തപുരത്തു നിന്നും ബഹ്റൈനിലേക്കു തിരികെ മടങ്ങാൻ എയർ പോർട്ടിലേക്കു വരുന്ന വഴി പൊന്മുടി റൂട്ടിൽ ഉള്ള ബന്ധു വീട്ടിൽ തങ്ങി . ആ വീടിന്റെ മുകളിൽ നിന്നാൽ അടുത്തടുത്തായി പൊന്മുടി മലയും ബോണക്കാട് മലയും ആകാശമേഘങ്ങളുടെ വ്യത്യസ്ഥ ഭാവമാറ്റങ്ങളുടെ അകമ്പടിയോടെ കോട മഞ്ഞിൽ മറഞ്ഞും തെളിഞ്ഞും കണ്ടങ്ങനെ നിൽക്കാൻ നല്ല രസമാണ് . രാവിലെ ആനപ്പാറയിൽ നിന്നും കല്ലാർ ഇക്കോ സ്പോട്ടിനടുത്തുള്ള നാട്ടു വൈദ്യനെ കാണാൻ പോയപ്പോൾ വനത്തിൽ നിന്നും പ്രദേശവാസികൾ ശേഖരിച്ച കലർപ്പില്ലാത്ത ഔഷധ കൂട്ടുകൾ ചേർത്ത ഒരു മണിക്കൂർ നീണ്ട ആവിക്കുളി മനസിനും ശരീരത്തിനും ഒരുപോലെ ഊർജം പകർന്ന നിമിഷങ്ങൾ വർഷത്തിൽ ഒരിക്കലെങ്കിലും സ്വയം അനുഭവിച്ചറിയേണ്ടതാണ് . പത്മശ്രീ പുരസ് കാരം ലഭിച്ച അമ്പതു വർഷത്തിലേറെ നാട്ടു വൈദ്യത്തിൽ പ്രഗ...