Posts

Showing posts with the label #lake

Vagamon Yathra

Image
വാഗമൺ എന്ന് കേൾക്കുമ്പോൾ മനസ്സിൽ നനുത്ത തണുപ്പ് അരിച്ചിറങ്ങുന്ന കോടമഞ്ഞിൻ താഴ്വരയിൽ എന്ന പാട്ടു പോലെ അതി സുന്ദരിയായി അണിഞ്ഞു ഒരുങ്ങി നിൽക്കുന്ന പച്ച പരവതാനി വിരിച്ചു സഞ്ചാരികളെ എന്നും വരവേൽക്കുന്ന കാഴ്ച ഒന്ന് ആസ്വദിക്കേണ്ടതാണ്  .   ഭാര്യ  വീട്ടിൽ നിന്നും നട്ടുച്ചക്ക് ഊണും കഴിച്ചു നേരെ ബൈക്കെടുത്തു റാന്നിയിൽ നിന്നും കുട്ടിക്കാനം ഏലപ്പാറ വഴി ഒന്ന് കറങ്ങി വാഗമൺ കാണാൻ ഇറങ്ങി തിരിച്ച ഞങ്ങൾ ചാറ്റൽ മഴ മതി ആവോളം നനഞ്ഞും വെയിൽ കൊണ്ടും കാഴ്ചയുടെ പൂരപ്പറമ്പായ കരിയാട് റ്റോപ്പിനടുത്തുള്ള സ് ‌ പൈസ് ഗാർഡൻ ഫാം   റിസോർട്ടിൽ    എത്തിയപ്പോൾ   അസ്തമയ സൂര്യൻ പടിഞ്ഞാറേ ചക്രവാളത്തിൽ ഓടി ഒളിക്കാൻ തിടുക്കം കൂട്ടികൊണ്ടിരുന്നു . ബൈക്ക് യാത്ര പകുതി പിന്നിട്ടു കുട്ടിക്കാനം എത്താൻ ഒരു കിലോമീറ്റർ ഉള്ളപ്പോൾ ബൈക്ക് നിർത്തി കാഴ്ച കണ്ടു വീണ്ടും യാത്ര തുടരാൻ ശ്രമിച്ചപ്പോൾ   ബൈക്ക് അനങ്ങുന്നില്ല   .   ആവുന്ന പണി ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ നോക്കിയിട്ടും ഒരു രക്ഷയുമില്ല . ...