Posts

Showing posts with the label #hillstation

Ponmudi Yathra

Image
പല തവണ പൊന്മുടിയുടെ അടുത്ത് ആനപ്പാറയിലുള്ള ബന്ധു വീട്ടിൽ വന്നിട്ടും പൊന്മുടി കാണാൻ സാധിക്കാത്തതിന്റെ പരിഭവം ഇത്തവണ കാലാവസ്ഥ തുണച്ചതുകൊണ്ടു കൊതി തീരുവോളം ആസ്വദിച്ചു കണ്ടു . തിരുവനന്തപുരത്തു നിന്നും ബഹ്റൈനിലേക്കു തിരികെ മടങ്ങാൻ എയർ പോർട്ടിലേക്കു വരുന്ന വഴി പൊന്മുടി റൂട്ടിൽ ഉള്ള ബന്ധു വീട്ടിൽ തങ്ങി . ആ വീടിന്റെ മുകളിൽ നിന്നാൽ അടുത്തടുത്തായി പൊന്മുടി മലയും ബോണക്കാട് മലയും ആകാശമേഘങ്ങളുടെ വ്യത്യസ്ഥ ഭാവമാറ്റങ്ങളുടെ   അകമ്പടിയോടെ കോട മഞ്ഞിൽ മറഞ്ഞും തെളിഞ്ഞും കണ്ടങ്ങനെ നിൽക്കാൻ നല്ല രസമാണ് .   രാവിലെ ആനപ്പാറയിൽ നിന്നും കല്ലാർ ഇക്കോ സ്പോട്ടിനടുത്തുള്ള   നാട്ടു വൈദ്യനെ കാണാൻ പോയപ്പോൾ വനത്തിൽ നിന്നും പ്രദേശവാസികൾ   ശേഖരിച്ച കലർപ്പില്ലാത്ത ഔഷധ കൂട്ടുകൾ ചേർത്ത ഒരു മണിക്കൂർ നീണ്ട ആവിക്കുളി മനസിനും ശരീരത്തിനും ഒരുപോലെ ഊർജം പകർന്ന നിമിഷങ്ങൾ വർഷത്തിൽ ഒരിക്കലെങ്കിലും സ്വയം   അനുഭവിച്ചറിയേണ്ടതാണ് . പത്മശ്രീ പുരസ് ‌ കാരം ലഭിച്ച അമ്പതു വർഷത്തിലേറെ നാട്ടു വൈദ്യത്തിൽ പ്രഗ...

Vagamon Yathra

Image
വാഗമൺ എന്ന് കേൾക്കുമ്പോൾ മനസ്സിൽ നനുത്ത തണുപ്പ് അരിച്ചിറങ്ങുന്ന കോടമഞ്ഞിൻ താഴ്വരയിൽ എന്ന പാട്ടു പോലെ അതി സുന്ദരിയായി അണിഞ്ഞു ഒരുങ്ങി നിൽക്കുന്ന പച്ച പരവതാനി വിരിച്ചു സഞ്ചാരികളെ എന്നും വരവേൽക്കുന്ന കാഴ്ച ഒന്ന് ആസ്വദിക്കേണ്ടതാണ്  .   ഭാര്യ  വീട്ടിൽ നിന്നും നട്ടുച്ചക്ക് ഊണും കഴിച്ചു നേരെ ബൈക്കെടുത്തു റാന്നിയിൽ നിന്നും കുട്ടിക്കാനം ഏലപ്പാറ വഴി ഒന്ന് കറങ്ങി വാഗമൺ കാണാൻ ഇറങ്ങി തിരിച്ച ഞങ്ങൾ ചാറ്റൽ മഴ മതി ആവോളം നനഞ്ഞും വെയിൽ കൊണ്ടും കാഴ്ചയുടെ പൂരപ്പറമ്പായ കരിയാട് റ്റോപ്പിനടുത്തുള്ള സ് ‌ പൈസ് ഗാർഡൻ ഫാം   റിസോർട്ടിൽ    എത്തിയപ്പോൾ   അസ്തമയ സൂര്യൻ പടിഞ്ഞാറേ ചക്രവാളത്തിൽ ഓടി ഒളിക്കാൻ തിടുക്കം കൂട്ടികൊണ്ടിരുന്നു . ബൈക്ക് യാത്ര പകുതി പിന്നിട്ടു കുട്ടിക്കാനം എത്താൻ ഒരു കിലോമീറ്റർ ഉള്ളപ്പോൾ ബൈക്ക് നിർത്തി കാഴ്ച കണ്ടു വീണ്ടും യാത്ര തുടരാൻ ശ്രമിച്ചപ്പോൾ   ബൈക്ക് അനങ്ങുന്നില്ല   .   ആവുന്ന പണി ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ നോക്കിയിട്ടും ഒരു രക്ഷയുമില്ല . ...