Vagamon Yathra






വാഗമൺ എന്ന് കേൾക്കുമ്പോൾ മനസ്സിൽ നനുത്ത തണുപ്പ് അരിച്ചിറങ്ങുന്ന കോടമഞ്ഞിൻ താഴ്വരയിൽ എന്ന പാട്ടു പോലെ അതി സുന്ദരിയായി അണിഞ്ഞു ഒരുങ്ങി നിൽക്കുന്ന പച്ച പരവതാനി വിരിച്ചു സഞ്ചാരികളെ എന്നും വരവേൽക്കുന്ന കാഴ്ച ഒന്ന് ആസ്വദിക്കേണ്ടതാണ് . ഭാര്യ വീട്ടിൽ നിന്നും നട്ടുച്ചക്ക് ഊണും കഴിച്ചു നേരെ ബൈക്കെടുത്തു റാന്നിയിൽ നിന്നും കുട്ടിക്കാനം ഏലപ്പാറ വഴി ഒന്ന് കറങ്ങി വാഗമൺ കാണാൻ ഇറങ്ങി തിരിച്ച ഞങ്ങൾ ചാറ്റൽ മഴ മതി ആവോളം നനഞ്ഞും വെയിൽ കൊണ്ടും കാഴ്ചയുടെ പൂരപ്പറമ്പായ കരിയാട് റ്റോപ്പിനടുത്തുള്ള സ്പൈസ് ഗാർഡൻ ഫാം  റിസോർട്ടിൽ   എത്തിയപ്പോൾ  അസ്തമയ സൂര്യൻ പടിഞ്ഞാറേ ചക്രവാളത്തിൽ ഓടി ഒളിക്കാൻ തിടുക്കം കൂട്ടികൊണ്ടിരുന്നു.



ബൈക്ക് യാത്ര പകുതി പിന്നിട്ടു കുട്ടിക്കാനം എത്താൻ ഒരു കിലോമീറ്റർ ഉള്ളപ്പോൾ ബൈക്ക് നിർത്തി കാഴ്ച കണ്ടു വീണ്ടും യാത്ര തുടരാൻ ശ്രമിച്ചപ്പോൾ  ബൈക്ക് അനങ്ങുന്നില്ല . ആവുന്ന പണി ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ നോക്കിയിട്ടും ഒരു രക്ഷയുമില്ല. ഭാഗ്യത്തിന്  സഹായിക്കാൻ ഞങ്ങളുടെ  അടുത്ത് ഒരു ബുള്ളറ്റിൽ എത്തിയ രണ്ടു പേര്  എത്തുകയും ബൈക്ക് പരിശോധിച്ച ശേഷം പെട്രോൾ കാലി ആയതു കൊണ്ട് എന്ന് ബോധ്യപ്പെട്ടു അവർ കുട്ടിക്കാനത്ത്പോയി ഒരു കുപ്പിയിൽ പെട്രോൾ മേടിച്ചു തിരികെ വന്നു ഞങ്ങളുടെ ബൈക്കിൽ ഒഴിചു സ്റ്റാർട്ട് ആയപ്പോൾ മനസു നിറഞ്ഞു സന്തോഷത്തിനു  അവരെ ഒരു ചായ കുടിക്കാൻ വിളിച്ചപ്പോൾ സ്നേഹ പൂർവം നിരസിച്ചു ഞങ്ങളെ യാത്രയാക്കി പിരിഞ്ഞപ്പോൾ കുട്ടിക്കാനത്ത്പെട്രോൾ പമ്പിൽ നിന്നും ഫുൾ ടാങ്ക് അടിച്ചേ മുൻപോട്ടു പോകാവൂ എന്ന് പറഞ്ഞത് ഒരു നല്ല പാഠം ആയിരുന്നു . കാരണം ഇനി പെട്രോൾ കിട്ടാൻ സാധ്യത കുറവാണ് എന്ന് മുൻപോട്ടു പോയപ്പോൾ മനസിലായി.



കുട്ടിക്കാനത്തു എത്തി പെട്രോൾ അടിച്ചു ഏലപ്പാറയിലേക്കു തിരിഞ്ഞപ്പോൾ  റോഡിനു രണ്ടു ചുറ്റും തേയിലകാടുകൾക്കിടയിലൂടെ ഉള്ള കണ്ണഞ്ചിപ്പിക്കുന്ന പച്ചപ്പ്കണ്ടു വണ്ടി നിർത്തി കുറെ നേരം ചെലവഴിച്ച  അവിടെ സമയം പോയത് അറിഞ്ഞതേയില്ല .
ഇവിടേ കാറ്റിനു സുഗന്ധം  എന്ന വരികൾ ഓർത്തു വീണ്ടും ഞങ്ങൾ  വീശിയടിക്കുന്ന കാറ്റിനു കാഠിന്യം ഏറി വന്നതിനാൽ വാഗമൺ എന്ന ലക്ഷ്യ സ്ഥാനത്തേക്ക് മനസില്ലാ മനസോടെ യാത്ര തുടർന്നു.



ഇരുവശവും വിജനമായ വഴി വളഞ്ഞും പുളഞ്ഞും കൺകുളിർക്കെ വശ്യമായ കാഴ്ചകൾ സമ്മാനിച്ച് അവസാനം കരിയാട് ടോപ് കടന്നു റിസോർട്ടിൽ എത്തി. തണുപ്പടിച്ചു വന്നപാടെ കിട്ടിയ ചൂടൻ കാപ്പി കുടിച്ചതോടെ യാത്ര ഷീണം പമ്പ കടന്നു





കോടമഞ്ഞേറ്റ്, ബൈക്കിൽ ഒരു വാഗമൺ യാത്ര...

https://www.manoramaonline.com/travel/readers-corner/2019/08/30/bike-ride-to-vagamon.html





Comments

Popular posts from this blog

home check-in

Georgia Travel