Adavi Yathra
കല്യാണം
കഴിഞ്ഞു ഒരാഴ്ചയായി മഴ ദിവസവും
അകമ്പടി ഉണ്ടായിരുന്നതിനാൽ മാറ്റിവച്ച യാത്ര
പോയത് പത്തനംതിട്ട
ജില്ലയിലെ കോന്നി
അടവി കുട്ടവഞ്ചി സവാരി
കേന്ദ്രത്തിലേക്കാണ് . മഴ
തെല്ലു തോർന്ന നേരം ബൈക്ക്
എടുത്തു വീട്ടിൽ നിന്നും ഉതിമൂട്,
കുമ്പഴ വഴി കോന്നിയിലേക്കു
പുറപ്പെട്ട ഞങ്ങൾ മഴയിൽ കുളിച്ചു
ഒടുവിൽ ഉച്ചയോടെ അടവിയിൽ
എത്തിയപ്പോൾ തണുപ്പും വിശപ്പും മാറ്റാൻ
കുടുംബശ്രീ വനിതകൾ നടത്തുന്ന തട്ടുകടയിൽ
നിന്ന് കപ്പ കുഴച്ചതും മീൻ
കറിയും ചൂടു കട്ടൻ കാപ്പിയും
കിട്ടിയപ്പോൾ തൃപ്തിയായി . അവിടെയുള്ള കൗണ്ടറിൽ
നിന്ന് സവാരിക്കുള്ള പാസ് വാങ്ങി നേരെ
കുട്ടവഞ്ചിയിലേക്ക്. ആദ്യമായി കയറുന്ന ആവേശത്തിൽ
വഞ്ചി അല്പം ചരിഞ്ഞത് തുഴയുന്ന
ആൾ നിയന്ത്രിച്ചതുകൊണ്ടു മുങ്ങിയില്ല
. മരചില്ലകളുടെ ഓരം
പറ്റി പയ്യേ മുൻപോട്ടു തുഴഞ്ഞു
പോയപ്പോൾ വനത്തിലെ നിശബ്ദദ ഭേദിച്ചുകൊണ്ട്
പക്ഷികളുടെ ശബ്ദം കേൾക്കാൻ ഒരു
രസമാണ്.
വഞ്ചി യാത്ര പകുതി ദൂരം
പിന്നിട്ടു നല്ല
ബലമുള്ള കാട്ടു
വള്ളിപ്പടർപ്പുകൾ പിടിച്ചു കല്ലാർ നദിയുടെ മധ്യഭാഗത്തു എത്തിയപ്പോൾ
തുഴക്കാരൻ ശരിക്കും ഞെട്ടിച്ചു .
വട്ടത്തിൽ
വഞ്ചി കറക്കാൻ ആരംഭിച്ചപ്പോൾ തുടങ്ങിയ
ആവേശം വേഗത
കൂടി വന്നപ്പോൾ എങ്ങനെയെങ്ങിലും കറക്കം
പെട്ടെന്ന് നിലക്കണേ എന്ന അവസ്ഥയായി
ഞങ്ങൾക്ക്. സമയക്കുറവ്
മൂലം ദീർഘദൂര വഞ്ചി
യാത്ര ഒഴിവാക്കി തുടങ്ങിയേടത്തു എത്തി
വഞ്ചിയിൽ നിന്ന് ഇറങ്ങിയപ്പോളാണ് ശ്വാസം
നേരെ വിട്ടത് .
അവിടെ കണ്ട ഊഞ്ഞാലിൽ ആടി
കുറെ നേരം വിശ്രമിച്ചതിനു
ശേഷം ഒരു കിലോ
മീറ്റർ ദൂരമുള്ള മണ്ണീറ വെള്ളച്ചാട്ടം
കാണാൻ അവിടെ വച്ച് കണ്ട
ബന്ധു പറഞ്ഞത് കേട്ട് അവരോടൊപ്പം
പോയി. യാത്ര ചെയ്തു വരുന്നവർക്ക്
വണ്ടി പാർക്കു ചെയ്യുവാനും വെള്ളച്ചാട്ടത്തിൽ
കുളി പാസാകുന്നവർക്കു
വസ്ത്രം മാറാനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ
തയാറായാൽ അടവിയിൽ കുട്ടവഞ്ചി സവാരിക്കെത്തുന്നവരെ
ഇവിടേക്ക് ആകർഷിക്കാൻ കഴിയും .
വെള്ളം
തട്ടു തട്ടായുള്ള പാറയിടുക്കിൽ കൂടി
പതഞ്ഞു ഒഴുകി ഇറങ്ങി വരുന്ന
കാഴ്ചയും പാറക്കൂട്ടങ്ങളിൽ
തട്ടി തെറിച്ചു വരുന്ന വെള്ളത്തിന്റെ ശബ്ദവും കേട്ട് നിൽക്കാൻ
ആർക്കാണെലും തോന്നി പോകും.
മഴക്കാലത്തു
സമൃദ്ധമായ മണ്ണീറ വെള്ളച്ചാട്ടം വേനലിലും
അതുപോലെ നിലനിർത്താൻ കഴിഞ്ഞാൽ
പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രമായി വളരാൻ
അടവിക്കൊപ്പം
ഭാവിയിൽ സാധ്യതയുണ്ട്. പ്രകൃതി കനിഞ്ഞു തന്നിട്ടുള്ള
ഇതുപോലുള്ള സ്ഥലങ്ങൾ വികസനത്തിൽ പിന്നോക്കം
പോകാതെ പ്രകൃതിക്കു ഇണങ്ങിയ രീതിയിൽ വേണ്ട
അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ കൂടുതൽ
സഞ്ചാരികൾ എത്തിച്ചേരും.
മണ്ണീറ
വെള്ളച്ചാട്ടം കണ്ടു തിരികെ വരുന്ന
വഴിക്കു കുട്ടവഞ്ചി ദീർഘദൂര യാത്ര
അവസാനിക്കുന്നയിടത്തു നദിയിലേക്കു ഇറക്കി പണിത മുളം കുടിലുകൾ കണ്ട കാഴ്ചയിൽ വ്യത്യസ്തത തോന്നി.
അറ്റകുറ്റ പണി നടക്കുന്നതിനാൽ
മുളം കുടിലിൽ കയറി ഉൾവശം കാണാൻ
സാധിച്ചില്ല. ശബ്ദ കോലാഹലങ്ങളില്ലാതെ തികച്ചും
ശാന്ത സുന്ദരമായ കാടിനു നടുവിൽ
നദിക്കരയിൽ ഒരു ദിനം
ചെലവഴിക്കാൻ അടുത്ത തവണ വരുമ്പോൾ
സമയം കണ്ടെത്തി രാത്രി
തങ്ങാം എന്ന മോഹം ഉള്ളിലൊതുക്കി. മണ്ണീറ വെള്ളച്ചാട്ടം മനസിന്
കുളിർമ നൽകിയ
ഓർമയോടെ അടവിയിൽ നിന്നും കുട്ടവഞ്ചിയിലെ
കറക്കം മായാതെ മനസ്സിൽ തട്ടി
തിരികെ വീട്ടിലേക്കുള്ള മടക്കയാത്രയിൽ
കോന്നി ആനക്കൂടും സന്ദർശിച്ചു.
ആന സഫാരിയും ആനയൂട്ടും ആനക്കുളിയും
ഒക്കെ സഞ്ചാരികളെ ആകർഷിക്കുന്ന കോന്നി
ആനക്കൂടിനു സമീപം മികച്ച താമസ
സൗകര്യങ്ങൾ കൂടി കെ ഫ്
ഡി സി ഇക്കോ
ടൂറിസം പദ്ധതിയിൽ ഏർപ്പെടുത്തിയാൽ
അടുത്തുള്ള സഞ്ചാര പ്രാധാന്യമുള്ള പ്രദേശങ്ങളുടെ
വികസനത്തിനും ഉപകരിക്കും.
ശ്രീലങ്കയിലെ
പിന്നാവാല എലെഫന്റ്റ് ഓർഫനേജ് പോലെ
കോന്നി ആനക്കൂട് അന്താരാഷ്ട്ര വിനോദ
സഞ്ചാര ഭൂപടത്തിൽ അടയാളപ്പെടുത്താൻ വനവകുപ്പ് ടൂറിസം
ഡിപ്പാർട്മെന്റുകൾ എന്നിവ ഒരുമിച്ചു പദ്ധതി
നടപ്പിലാക്കാൻ മുൻപോട്ടു വന്നാൽ മുറ്റത്തെ
മുല്ലയ്ക്ക് മണമില്ലാത്ത അവസ്ഥക്കു
വലിയ മാറ്റം
വരും.
പ്രകൃതിക്കനുയോജ്യമായി
വനത്തോട് ചേർന്നും നദിക്കരയിലും ബഹളങ്ങളിൽ
നിന്ന് ഒക്കെ മാറി
നിൽക്കാൻ പറ്റിയ അന്തരീക്ഷമുള്ള താമസ
സൗകര്യങ്ങൾ ഒരുക്കിയാൽ കോന്നിയുടെ ഉൾപ്രദേശങ്ങളിലേക്കു
സഞ്ചാരികൾ ഒഴുകിയെത്തും.
അടവിയിൽ
എത്തുന്നവർക്ക് ഗവിയിലേക്ക് പോകാനും ഈ റൂട്ടിലൂടെ
കാടിനെ അടുത്തറിഞ്ഞു സഞ്ചരിക്കാൻ കിട്ടുന്ന അസുലഭ അവസരമാണ്.
ടൂറിസം
രംഗത്ത് ഇനിയുമേറെ മുന്നേറാൻ അടവി
പോലുള്ള സമാന പദ്ധതികൾ ആവിഷ്കരിച്ചു
നടപ്പിലാക്കാൻ ഡി
റ്റി പി സി അടക്കമുള്ള
തദ്ദേശ സ്ഥാപനങ്ങൾ മനസ്
കാണിച്ചാൽ പ്രദേശവാസികൾക്ക് നല്ല ഒരു വരുമാന
സ്രോതസ് തുറന്നു കിട്ടുകയും ചെയ്യും.
സുനിൽ തോമസ് റാന്നി
അടവിയിലൂടൊരു കുട്ടവഞ്ചി യാത്ര... മനം കുളിര്‍പ്പിച്ച് മണ്ണീറ വെള്ളച്ചാട്ടം......
Ref: https://www.mathrubhumi.com/travel/travel-blog/adavi-and-manneera-waterfall-travelogue-1.4268666
Ref: https://www.mathrubhumi.com/travel/travel-blog/adavi-and-manneera-waterfall-travelogue-1.4268666
Comments
Post a Comment