Yathra Samithi Bahrain






യാത്രാ സമിതി ചെന്നിത്തലക്ക് നിവേദനം നൽകി.


മനാമ: ബഹ്‌റൈൻ പ്രവാസി മലയാളികളുടെ വിവിധ യാത്രാ വിഷയങ്ങൾ ഉൾക്കൊള്ളിച്ച് യാത്രാ അവകാശ സംരക്ഷണ സമിതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നിവേദനം സമർപ്പിച്ചു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്‌ പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, രവി പിള്ള എന്നിവരുടെ സാന്നിദ്ധ്യത്തിൽ യാത്ര സമിതി പ്രതിനിധികളായ , കെ. ടി. സലിം, സാനി പോൾ,സുനിൽ തോമസ്എന്നിവരാണ് നിവേദനം കൈമാറിയത്‌. ഒ. ഐ. സി. സി. ദേശീയ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ബഹ്‌റൈൻ പ്രസിഡണ്ട് ബിനു കുന്നന്താനം എന്നിവരും സന്നിഹിതരായിരുന്നു. തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് പെട്ടെന്ന് നിർത്തലാക്കിയത്, ഒപ്പം ജെറ്റ്‌ എയർവേയ്‌സ്, ഫ്‌ളൈ ദുബൈ, ഖത്തർ എയർവെയ്‌സ് എന്നിവയും കണക്ഷൻ ഫ്ലൈറ്റുകൾ നിർത്തിയത് എല്ലാം യാത്ര ദുരിതം രൂക്ഷമാക്കിയെന്ന് നിവേദനത്തിൽ വിശദമാക്കിയിട്ടുണ്ട്. യുറോപ്പിയൻ രാജ്യങ്ങളിലേക്ക് ഗൾഫ് കണക്ഷൻ ഫ്ലൈറ്റ് വഴി പോകുന്നതിനാൽ യാത്രക്കാരുടെ വർദ്ധനവ് ഉണ്ടായതും, നാട്ടിലെ ആഘോഷ ഉത്സവ കാലങ്ങളിലെ യാത്ര നിരക്കിലുള്ള അമിത വർധനവും നിവേദനത്തിൽ പരമർശിച്ചിട്ടുണ്ടെന്നും യാത്രാ ഭാരവാഹികൾ അറിയിച്ചു. എയർ ഇന്ത്യ ഫ്ലൈറ്റ് പുനഃസ്ഥാപിക്കുവാനും,മംഗലാപുരം, ട്രിച്ചി, കോയമ്പത്തൂർ, മധുര കണക്ഷൻ ഫ്ലൈറ്റുകൾ മറ്റ് എയർലൈൻസുമായി ആലോചിച്ചു നടപ്പാക്കുന്നതിനും പ്രതിപക്ഷ നേതാവ് ഇടപെടണമെന്നും യാത്ര സമിതി അഭ്യർത്ഥിച്ചു.

Comments

Popular posts from this blog

Book -Travel Feels & Feeds

Christmas Song