Adavi Yathra
കല്യാണം കഴിഞ്ഞു ഒരാഴ്ചയായി മഴ ദിവസവും അകമ്പടി ഉണ്ടായിരുന്നതിനാൽ മാറ്റിവച്ച യാത്ര പോയത് പത്തനംതിട്ട ജില്ലയിലെ കോന്നി അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്കാണ് . മഴ തെല്ലു തോർന്ന നേരം ബൈക്ക് എടുത്തു വീട്ടിൽ നിന്നും ഉതിമൂട് , കുമ്പഴ വഴി കോന്നിയിലേക്കു പുറപ്പെട്ട ഞങ്ങൾ മഴയിൽ കുളിച്ചു ഒടുവിൽ ഉച്ചയോടെ അടവിയിൽ എത്തിയപ്പോൾ തണുപ്പും വിശപ്പും മാറ്റാൻ കുടുംബശ്രീ വനിതകൾ നടത്തുന്ന തട്ടുകടയിൽ നിന്ന് കപ്പ കുഴച്ചതും മീൻ കറിയും ചൂടു കട്ടൻ കാപ്പിയും കിട്ടിയപ്പോൾ തൃപ്തിയായി . അവിടെയുള്ള കൗണ്ടറിൽ നിന്ന് സവാരിക്കുള്ള പാസ് വാങ്ങി നേരെ കുട്ടവഞ്ചിയിലേക്ക് . ആദ്യമായി കയറുന്ന ആവേശത്തിൽ വഞ്ചി അല്പം ചരിഞ്ഞത് തുഴയുന്ന ആൾ നിയന്ത്രിച്ചതുകൊണ്ടു മുങ്ങിയില്ല . മരചില്ലകളുടെ ഓരം പറ്റി പയ്യേ മുൻപോട്ടു തുഴഞ്ഞു പോയപ്പോൾ വനത്തിലെ നിശബ്ദദ ഭേദിച്ചുകൊണ്ട് പക്ഷികളുടെ ശബ്ദം കേൾക്കാൻ ഒരു രസമാണ് . വഞ്ചി യാത്ര പകുതി ദൂരം പിന്നിട്ടു നല്ല ബലമുള്ള കാട്ടു വള്ളിപ്പടർപ്പുകൾ പി...